MOON LANDING 50TH ANNIVERSARY
ചാന്ദ്രദിനം : മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ട് അര നൂറ്റാണ്ട് തികയുന്നു.
നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കൊളിന്‍സ് എന്നിവരടങ്ങുന്ന അമേരിക്കന്‍ സംഘം അപ്പോളോ-11 പേടകത്തില്‍ ഫ്ളോറിഡ ഐലന്‍ഡില്‍നിന്ന് പുറപ്പെട്ടു. ജൂലായ് 20-ന് ആംസ്ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്ന വാഹനത്തില്‍ ചന്ദ്രോപരിതലത്തിലെത്തി ചരിത്രം കുറിച്ചു. ആദ്യമിറങ്ങിയത് ആംസ്ട്രോങ്ങാണ് .പിന്നാലെ 20 മിനിറ്റ് കഴിഞ്ഞ് ആല്‍ഡ്രിനും.
ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന മണ്ണും പാറക്കഷണങ്ങളുള്‍പ്പെടെയുള്ള ആകാശവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്നറിയാമോ? ഹൂസ്റ്റണിലെ നാസയുടെ മ്യൂസിയത്തിൽ . പേടകങ്ങളക്കം നാനൂറിലധികം വസ്തുക്കളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത് .