MOI STRESSES SAFETY OF WORKERS AMID HARSH WEATHER

MOI

ഖത്തറിൽ കാറ്റും വേനൽ ചൂടും കനത്തു തുടങ്ങി.തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം.രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമാണ മേഖലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയമാണ് നിർദേശിച്ചത്.കാറ്റിന്റെ വേഗം അളക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനും കനത്ത കാറ്റുള്ളപ്പോൾ ക്രെയ്‌നുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും MOI നിർദേശിച്ചു.കമ്പനികൾ തൊഴിലിടങ്ങളിൽ സേഫ്റ്റി നടപടികൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധനയും നടക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

MOI
Qatar

RELATED : Traffic Safety Campaign – MOI

MORE FROM RADIO SUNO