പ്രവാസികളുടെ വരവും പോക്കും താമസവുമായി ബന്ധപ്പെട്ട 2015ലെ 21-ാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് നിയമപരമായ സ്റ്റാറ്റസ് ശരിയാക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവു കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടി.നേരത്തെ 2021 ഒക്‌ടോബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പുതിയ കാലാവധി മാര്‍ച്ച് 31 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലംഘനം ഒത്തുതീര്‍പ്പാക്കാന്‍ നിശ്ചിത കാലയളവിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പിലോ ഉം സലാല്‍, ഉം സുനെയിം, മിസൈമീര്‍, അല്‍ വക്ര, അല്‍ റയാന്‍ എന്നീ സേവന കേന്ദ്രങ്ങളില്‍ ഏതെങ്കിലും ഒന്നിലോ പൂരിപ്പിച്ച ഫോം സമര്‍പ്പിക്കണം. ലംഘകരായ കമ്പനികള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും സെറ്റില്‍മെന്റ് തുകയില്‍ 50 ശതമാനം ഇളവും ലഭിക്കും.