ലോകം മുഴുവൻ കാൽപന്തിന്റെ ലോക മേളക്കായി ഖത്തറിൽ എത്തുമ്പോൾ ആ ആവേശത്തിന് കൂട്ടായി മലയാളത്തിന്റെ മെഗാ താരം മോഹൻലാൽ ഖത്തറിലേയ്ക്ക് എത്തുന്നു .
”MOHANLAL SALUTATION’S TO QATAR”ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഫുട്ബോൾ ലോകത്തിനായി സമ്മാനിക്കുകയാണ്. ”MOHANLAL SALUTATION’S TO QATAR” അനൗൺസ്മെന്റ് വീഡിയോ ലോഞ്ച് Qatar’s No.1 Malayalam Radio Station Radio Suno 91.7FM സ്റ്റുഡിയോയിൽ നടന്നു.
ഇന്ത്യൻ എംബസിയും , ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്നാണ് ഈ ഉപഹാരം സമർപ്പിക്കുന്നത് . അനൗൺസ്മെന്റ് ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ് , ഇവന്റ് ചീഫ് കോർഡിനേറ്റർ ജോൺ തോമസ് , ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് മാനേജിങ് ഡയറക്ടർ സതീഷ് പിള്ള , ഐപേ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ് ഫോം പ്രതിനിധികളായ പ്രസൂൺ ലാൽ , സുധീപ് . അൽ ജസീറ എക്സ്ചേഞ്ചിൽ നിന്നും ജനറൽ മാനേജർ വിദ്യാ ശങ്കർ , ഷൈൻ , അഷ്‌റഫ്. ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ കൃഷ് , അമീർ അലി എന്നിവർ പങ്കെടുത്തു .