MOHANLAL’S SALUTATION TO QATAR PRESS CONFERENCE ലോകം മുഴുവൻ കാൽപന്തിന്റെ ലോക മേളക്കായി ഖത്തറിൽ എത്തുമ്പോൾ ആ ആവേശത്തിന് കൂട്ടായി മലയാളത്തിന്റെ മെഗാ താരം മോഹൻലാൽ ഖത്തറിലേയ്ക്ക് എത്തുന്നു .’ മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ ‘ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ആണ് ഫുട്ബോൾ ലോകത്തിനായി സമ്മാനിക്കുന്നത് .ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത് . മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തറിന്റെ അനൗൺസ്മെന്റ് വീഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നിരുന്നു . ഒക്ടോബർ 30 ന് ഗ്രാൻഡ് ഹയാത്തിലാണ് ‘ മോഹൻലാൽസ് സല്യൂട്ടേഷൻ ടു ഖത്തർ ‘ വൈകിട്ട് 7.30 മുതൽ നടക്കുന്നത് . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ – ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർമാരായ കൃഷ്ണകുമാർ , അമീർ അലി , ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ് ,ഇവന്റ് ചീഫ് ഓർഗനൈസർ ജോൺ തോമസ് , ഓർഗനൈസർ മിബു ജോസ് എന്നിവരാണ് പത്ര സമ്മേളനത്തിൽ പങ്കെടുക്കുത്തത് . Title sponsor – iPay – Digital Wallet pralform. Powered By – Al Jazeera Exchange Rate Company ,Organized By – Indian sports center and Olive Suno radio network . Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station