MOHANLAL TRISHA MOVIE RAM

RAM MOVIE RADIO SUNO

MOHANLAL TRISHA MOVIE RAM

ജീത്തു ജോസഫ് ,മോഹൻലാൽ ,തൃഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്നു റാം

ദൃശ്യത്തിന് ശേഷം ഒരുങ്ങുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് റാം റാമിന്റെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ തന്നെ വൈറൽ ആയിരുന്നു . സെറ്റിൽ മോഹൻലാലും ജീത്തു ജോസഫും നടന്നു നീങ്ങുന്ന ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ടായിരുന്നത് . ‘ഹീ ഹാസ് നോ ബൗണ്ടറീസ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അവതരിപ്പിച്ചത് . മോഹന്‍ലാല്‍, തൃഷ, ആദില്‍ ഹുസൈന്‍ എന്നിവര്‍ക്ക് പുറമെ ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ധിഖ്, ദുര്‍ഗ കൃഷ്ണ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണിത് . ബിഗ് ബജറ്റിലാണ് ‘റാം’ ഒരുങ്ങുന്നത്.തെന്നിന്ത്യന്‍ തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത് . ഹേ ജൂഡ് ആദ്യ മലയാള ചിത്രം .ചിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ പുറത്തു എത്തിയിരുന്നു . മോഹൻലാലിൻറെ ഭാര്യയുടെ കഥാപാത്രമായിരിക്കും തൃഷ ചെയുന്നത് എന്നാണ് സൂചനകൾ . ഒക്ടോബറിലാകും ചിത്രം റിലീസ് ആകുക എന്നാണ് അറിയുന്നത്

MORE FROM RADIO SUNO