MOHANKUMAR FANS NEW TEASER
ഫീൽഗുഡ് ചിത്രങ്ങളുടെ മാജിക് മലയാളത്തിന് സമ്മാനിച്ച ജിസ് ജോയ്-യുടെ പുതിയ ചിത്രം തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു . കുഞ്ചാക്കോ ബോബൻ-ജിസ്ജോയ് കൂട്ടുകെട്ടിൽ പിറക്കുന്ന മോഹൻകുമാർ ഫാൻസിന്റെ പുതിയ ടീസർ പുറത്തിറങ്ങി. തമാശ നിറഞ്ഞ രംഗങ്ങളോടുകൂടിയതാണ് രണ്ടാമത്തെ ടീസറും. വിനയ് ഫോർട്ട് ആണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയിക്കാതെ പോയ ഒരു നടന്റെ ജീവിതമാണ് മോഹൻകുമാർ ഫാൻസ് പറയുന്നത്. ശ്രീനിവാസൻ, മുകേഷ്, ആസിഫ് അലി തുടങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങളാണ് അണിനിരക്കുന്നത് .