1996 സെപ്റ്റംബർ 17
കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിലിരുന്ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ ഫോണിൽ വിളിച്ചു. അതൊരു ചരിത്ര വിളി ആയിരുന്നു . കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസായ എസ്കോട്ടെലിന്റെ ഉദ്ഘാടനം. കേരളം മൊബൈൽ ഫോണിൽ സംസാരിച്ചു തുടങ്ങിയിട്ട് 25 വർഷം തികഞ്ഞു .
1996 ൽ മൊബൈൽ ഫോൺ ഒരു ആഡംബര വസ്തുവായിരുന്നു. ഒരു ഫോണിന് ഏകദേശം 40,000– 50,000 രൂപ വില വരുമായിരുന്നു . 1996 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയ എസ്കോട്ടല്‍ എന്നാല്‍ ഒക്ടോബര്‍ മാസത്തിലാണ് സേവനം ആരംഭിച്ചത്. 1996 ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തില്‍ എത്തി. 2002ലാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്. 2003 ഓടെ ഇന്‍കമിംഗ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും. വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ പിന്നീട് കേരളത്തില്‍ മൊബൈല്‍ വിപ്ലവം തന്നെയാണ് സംഭവിച്ചത്.
1995 ജൂലൈ 31നായിരുന്നു ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത്. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈല്‍ വിപ്ലവത്തിന് തുടക്കമിട്ടത്.