ഈ വെള്ളിയ്‌ക്ക് സ്വർണ്ണത്തിന്റെ തിളക്കമാണ് . ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചിരുക്കുകയാണ് സായ്കോം മീരബായി ചാനു.49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെ മണിപ്പൂരുകാരി മീരാഭായ് ചാനു ഇന്ത്യയുടെ അഭിമാനമായി.
21 വർഷത്തിനു ശേഷമാണു ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം..2000ലെ സിഡ്നി ഒളിംപിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ മെഡൽ നേട്ടത്തിലെത്തുന്നത്.