Minnu mani

Minnu Mani first kerala cricketer play for India

Minnu Mani first kerala cricketer play for India പരിശ്രമത്തിന്റെ ഫലമാണിത്. ഇന്ത്യന്‍ ടീമംഗമാവാന്‍ അത്രയും ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. മിന്നു മണിയുടെ ഈ ആഗ്രഹവും പരിശ്രമവും വിജയം കണ്ടു .ആദ്യ മത്സരത്തിലെ ആദ്യ വിക്കറ്റും കൈക്കലാക്കി .

മലയാളി താരം മിന്നു മണി ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ കളിച്ചപ്പോൾ . അവിടെ ഒരു ചരിത്രം പിറന്നു .ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം ഈ വയനാട്ടുകാരി സ്വന്തം പേരിൽ കുറിച്ചു . ഇന്ത്യൻ ക്രിക്കറ്റ് ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓൾറൗണ്ടർമാരിൽ ഒരാളാണ്.

ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു 18 അംഗ ടീമില്‍ നിന്നാണ് പ്ലേയിങ് ഇലവനിലേക്കെത്തുന്നത്.നേരത്തേ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചിരുന്നു . ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡും മിന്നു സ്വന്തമാക്കിയിട്ടുണ്ട് .