MINISTRY OF INTERIOR URGES PEOPLE IN QATAR TO REGISTER NATIONAL ADDRESS BEFORE JULY 26

MOI

MINISTRY OF INTERIOR URGES PEOPLE IN QATAR TO REGISTER NATIONAL ADDRESS BEFORE JULY 26

ഖത്തര്‍ ദേശീയ മേല്‍വിലാസ നിയമ പ്രകാരം സ്വദേശികളും പ്രവാസികളും ജൂലൈ 26ന് മുമ്പായി നിര്‍ബന്ധമായും മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓര്‍മപ്പെടുത്തല്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa https://portal.moi.gov.qa/wps/portal/ar എന്ന വെബ്‌സൈറ്റിലൂടെ അല്ലെങ്കില്‍ മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം . 18 വയസിന് മുകളിലുള്ള സ്വദേശികളും താമസാനുമതി രേഖയുള്ള എല്ലാ പ്രവാസികളും വ്യക്തിഗതമായി തന്നെ മേൽവിലാസം രജിസ്റ്റർ ചെയ്യണം . 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാവ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി രജിസ്റ്റർ ആകും . ഖത്തറില്‍ താമസിക്കുന്ന വീടിന്റെ വിലാസം, മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേൽവിലാസം എന്നിവ നൽകണം . മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 26 ആണ്‌.

ല്‍വിലാസം റജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഏകീകൃത സേവന കേന്ദ്രങ്ങളുമായി ഫോണില്‍ ബന്ധപ്പെടാം. സാധാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുമാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.

സേവന കേന്ദ്രങ്ങളും ഫോണ്‍ നമ്പറും

മിസൈമീര്‍-2350888 , അല്‍ദായീന്‍-2351205

ഇന്‍ഡസ്ട്രിയല്‍ ഏരിയ-2351151 ∙അല്‍ഖോര്‍-2351299

ഷമാല്‍-2351900 ∙ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍-2350380

ഷഹാനിയ-2352888 ∙ഉംസലാല്‍-2351822

അല്‍ വക്ര-2351090 ∙ദുഖാന്‍-2353131

റയ്യാന്‍-2350333 ∙മിസൈദ്-2351003

സൂഖ് വാഖിഫ്-2340608 ∙ഒനൈസ-2350444 ∙പേള്‍ ഖത്തര്‍-2340404

ശീയ മേല്‍വിലാസ നിയമ പ്രകാരം രാജ്യത്തെ താമസക്കാരായ മുഴുവന്‍ വ്യക്തികളും നിര്‍ബന്ധമായും വിലാസം റജിസ്റ്റർ ചെയ്തിരിക്കണം . റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും.റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലും 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും . നിയമങ്ങൾ പാലിച്ചു കൃത്യമായി മേൽവിലാസം എത്രയും വേഗത്തിൽ രജിസ്റ്റർ ചെയ്യാം .

 

Source : https://portal.moi.gov.qa/wps/portal/ar

MORE FROM RADIO SUNO