MINIMUM WAGE, NO NOC – QATAR NEW LABOUR LAW

Radio Suno

ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആക്കി നിശ്ചയിച്ചും തൊഴില്‍ മാറ്റത്തിന് തൊഴിലുടമയുടെ അനുമതി റദ്ദാക്കിയുമുള്ള പുതിയ നിയമങ്ങളിൽ ഖത്തർ അമീർ ഒപ്പുവെച്ചു . മിനിമം വേതനം സംബന്ധിച്ച പുതിയ നിയമപ്രകാരം ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസി തൊഴിലാളികൾക്ക് പ്രതിമാസം ആയിരം റിയാൽ നൽകണം . തൊഴിലാളിയ്ക്ക് താമസവും ഭക്ഷണവും നൽകി ഇല്ലെങ്കിൽ പ്രതിമാസം താമസത്തിനു 500 റിയാലും ഭക്ഷണത്തിനു 300 റിയാലും നൽകണം . ഇത് സംബന്ധിച്ച പ്രേത്യക ചർച്ച മിനിസ്ട്രി ഓഫ് ലേബർ ആസ്ഥാനത്തു നടന്നു . അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി HE Mohammad Al Hassan Obaidly പങ്കെടുത്തു . റേഡിയോ സുനോ 91 .7 എഫ് . എം മാനേജിങ് ഡയറക്ടർ അമീർ അലി , റേഡിയോ സുനോ റേഡിയോ ഒലീവ് അവതാരകരും പങ്കെടുത്തു

 

MORE FROM RADIO SUNO