MEENAVIYAL STORY

MEENAVIYAL STORY | മീനവിയൽ എന്താണ് എന്ന് അറിയണോ ????

1990 ൽ പുറത്തിറങ്ങിയ അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള സംഭാഷണത്തിൽ ഒരു മീനവിയൽ കടന്നു വരുന്നുണ്ട്. പിന്നെ മീനവിയൽ ഏറ്റെടുത്തത് ട്രോളന്മാർ ആയിരുന്നു.മീനവിയൽ എന്ന വാക്ക് ആദ്യം ട്രോളുകളിൽ വന്ന സമയത്തു പലർക്കും പിടികിട്ടിയില്ല എന്താ സംഭവം എന്ന് പിന്നീടാണ് ‘meanwhile’ എന്ന ഇംഗ്ലിഷ് പദത്തിന്റെ മലയാളീകരണമാണ് ‘മീനവിയൽ’ എന്നുള്ള ട്രോളുകൾ എത്തിയത്. എന്നാൽ ഇപ്പോൾ മീനവിയൽ ശ്രെദ്ധ നേടാനുള്ള കാരണം എൻ സ് മാധവന്റെ ട്വിറ്റർ പോസ്റ്റ് ആണ് . 1957 ൽ പ്രസിദ്ധീകരിച്ച ജെ. അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തിൽ മീൻ അവിയൽ എന്ന പദമുണ്ട്. പദമുണ്ട് എന്നു മാത്രമല്ല മീൻ അവിയൽ എങ്ങനെ ഉണ്ടാക്കാം എന്ന റസിപ്പി അടങ്ങിയ പുസ്തകത്തിന്റെ പേജ് സഹിതമാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത് .

 

MORE FROM RADIO SUNO