Hypertension Day

MEASURE YOUR BLOOD PRESSURE , CONTROL IT , LIVE LONGER

 

MEASURE YOUR BLOOD PRESSURE , CONTROL IT , LIVE LONGER

ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം ..

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് നന്നായി കുറയ്ക്കണം. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ ശ്രദ്ധിക്കുക.

മദ്യപാനത്തിൽ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക .

പുകവലി പാടേ ഉപേക്ഷിക്കണം. പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൃത്യമായി വ്യായാമം ചെയ്യണം. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും .

‘സ്‌ട്രെസ്’ ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു കാരണം. അതിനാല്‍ യോഗ, ധ്യാനം, തുടങ്ങിയ വഴികളിലൂടെ ടെൻഷൻ കുറയ്ക്കാന്‍ ശ്രമിക്കുക.

ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക.