malik

MALIK TO BE RELEASED ON MAY 2021

MALIK TO BE RELEASED ON MAY 2021

ഫഹദ് ഫാസിലിന്റെ ഓരോ വേഷവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഏറ്റവും മികച്ച സിനിമ അനുഭവമാണ് . ആ നിരയിൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രമാണ് മാലിക് .ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്’ ‌ 2021 മെയ് 13–ന് തീയറ്ററുകളിലെത്തും. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.അതിഗംഭീര മേക്കോവറാണ് ചിത്രത്തിൽ ഫഹദിന്റേത്.ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം പീരിയഡ് ഗണത്തിൽപെടുന്നു. രണ്ട് കാലഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.