MAGIC OF MANGO
മലയാളികളുടെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് പച്ചമാങ്ങയും മുളകും ഉപ്പും ഒക്കെ . ഇന്ന് മാങ്ങയുടെ ദിനം കൂടിയാണ് , Mango Day മാങ്ങയ്ക്കായി ഒരു ദിനം . നിരവധി നാട്ടു മാവിങ്ങളാൽ സമ്പന്നമാണ് കേരളം .
പഴങ്ങളുടെ രാജാവാരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു – മാമ്പഴം.അത്ഭുതകരമായ രുചി തന്നെയാണ് മാമ്പഴത്തിന് ഇങ്ങനെയൊരു ഖ്യാതി നേടികൊടുത്തിരിക്കുന്നത്.
വിവിധതരം മാമ്പഴങ്ങള്‍
അല്‍ഫോണ്‍സോ മാങ്ങകള്‍ വില കൂടുമെങ്കിലും സ്വാദില്‍ മികച്ചവയാണ്.
ബൈഗനപ്പിള്ളി എന്ന മാങ്ങ ആന്ധ്രയില്‍ നിന്നുള്ളതാണ്. വലിപ്പമുള്ള തരം മാങ്ങയാണിത്.
കേസരി മാങ്ങ ഗുജറാത്തില്‍ നിന്നുള്ളതാണ്. ഇവ പച്ചയായിരിക്കുമ്പോള്‍ പച്ചമാങ്ങാ ജ്യൂസ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇനമാണ്.
വലിപ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മല്‍ഗോവ മാമ്പഴം സ്വാദിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.
നീലം, ദസേരി മാങ്ങകള്‍ ഹൈബ്രൈഡ് ചെയ്താണ് മല്ലിക എന്നയിനം മാങ്ങയുണ്ടാക്കിയിരിക്കുന്നത്.
സിന്ദൂര മാങ്ങകള്‍ നീളം കുറഞ്ഞ് ചുവപ്പും മഞ്ഞയും നിറത്തിലുള്ളവയാണ്.