28.6 C
Doha
Saturday, September 18, 2021

LOVE SONG ‘THANDODINJA THAMARAYIL’

HAPPY VALENTINES DAY

ചൂടാതെ പോയി നീ നിനക്കായ് ഞാന് ചോര ചാറിച്ചുവപ്പിചൊരെന് പനിനീര്പൂവുകള്.

കാണാതെ പോയി നീ നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്കുറിച്ചിട്ട വാക്കുകള്

ഇന്ന് ഫെബ്രുവരി 14 പ്രണയദിനം

പ്രണയവും പാട്ടും ഒന്നാണ് . പാട്ടിൽ നിറഞ്ഞു നിൽക്കുന്ന പ്രണയ ഭാവങ്ങൾ അറിയാം . പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ എന്നാണ് ഭാസ്കരൻ മാഷ് എഴുതിയിട്ടുള്ളത് . അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..ഒരു മാത്ര വെറുതെ നിനച്ചു പോയി..പോയി എന്ന് ഒ.എൻ . വി എഴുതിയപ്പോൾ മലയാളിയുടെ പ്രണയ നിമിഷങ്ങൾക്കും വിരഹത്തിനും കൂട്ടായി ഈ പാട്ടെത്തി . പ്രണയ നഷ്ടം വരുമ്പോൾ നീ എന്താ മാനസമൈനേ പാടി നടക്കുക്കയാണോ എന്ന് പലപ്പോഴും നമ്മൾ ചോദിച്ചിട്ടുണ്ട് അവിടെ വരികൾ വാക്കുകളായി മാറി . ഒരൊറ്റ ഇഷ്ട പ്രണയ ഗാനം ചോദിച്ചാൽ ആരുമൊന്നു കുഴങ്ങും അത്രമാത്രം വലിയ പാട്ടിഷ്ടങ്ങളാണ് നമുക്കുള്ളത് . 

LOVE SONG ‘THANDODINJA THAMARAYIL’

ഒരു പുതിയ പ്രണയഗാനം എത്തി . ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലി പ്രമേയമായ ‘ആഹാ’യിലെ പ്രണയഗാനം റിലീസ് ചെയ്തു.ഗായികയായ സയനോര ഫിലിപ് സംഗീതം നൽകിയ ‘തണ്ടൊടിഞ്ഞ താമര’ എന്ന ഗാനമാണ് റിലീസ് ചെയ്തത് . സയനോര തന്നെയാണ് വരികൾ എഴുതിയിരിക്കുന്നതും.ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനുമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ എത്തുന്നത്.

https://www.youtube.com/watch?v=rSmyJDS_gO8&feature=emb_title