ചുട്ടുപൊള്ളുന്ന ചൂടിന് ശേഷം, ദോഹ പതിയെ തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഒപ്പം ഔട്ട്ഡോർ ഡൈനിംഗ് വേദികളും.
ആഢംബരം മുതൽ സമൃദ്ധി വരെ, ഖത്തറിൽ എല്ലാം ഉണ്ട്. നമുക്ക് ദോഹയിലെ തണുപ്പുകാലം ഒറ്റയ്‌ക്കോ കുടുംബത്തോടൊപ്പമോ ആസ്വദിക്കാൻ പറ്റിയ, റൂഫ്‌ടോപ്പുകളും മികച്ച റെസ്റ്റോറന്റുകളും പരിചയപ്പെടാം.
ഖത്തർ അതിന്റെ ഭക്ഷണ സംസ്കാരത്തിന് പേരുകേട്ടതാണ്. ദോഹയിലെ നല്ല അന്തരീക്ഷവും കാഴ്ചകളുമുള്ള ചില മികച്ച റെസ്റ്റോറന്റുകളിലേക്ക് നമുക്ക് പോകാം.
Arabesq
ലെബനീസ് വിഭവങ്ങളുടെ കലവറയാണ് Arabesq, ദി പേൾ ഖത്തറിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ ഔട്ട്ഡോർ ഡൈനിംഗ്, ഷീഷ, സ്‌പോർട്‌സ് സ്‌ക്രീൻ, പരമ്പരാഗതമായതിനൊപ്പം നൂതനത്വം ചേർത്തൊരുക്കിയ ഊഷ്മളമായ അന്തരീക്ഷവും ആതിഥ്യമര്യാദയും അവർ നൽകുന്നു
Shujaa Restaurant
സൂഖ് വാഖിഫിന്റെ തിരക്കേറിയ ഇടവഴികളിൽ ഒതുങ്ങിയിരിക്കുന്ന ഒരു ചെറിയ കടയാണ് ഷുജാ റെസ്റ്റോറന്റ്. കബാബുകൾക്ക് പേരുകേട്ട, Budget Friendly ആയ ഒരു പ്രാദേശിക സ്ഥാപനമാണിത്. ഫ്രഷ് ബ്രെഡിനോടൊപ്പം സോസുകളും ചേർത്ത് വിളമ്പുന്ന സ്വാദിഷ്ടമായ ചിക്കൻ, ബീഫ് കബാബുകൾക്കും ഇവിടം പ്രസിദ്ധമാണ്. സൂഖ് വാഖിഫിന്റെ തനിമയും രുചിയും വിളിച്ചോതുന്ന ഒരിടമാണിത്.
Al Nahham
ദോഹയുടെ തോൽപ്പിക്കാൻ കഴിയാത്ത കാഴ്ചകളോടൊപ്പം നാവിൽ രുചിയൂറുന്ന അറബിക് വിഭവങ്ങൾ . ഇവിടെ പരമ്പരാഗതമായതിൻ്റെയും ആധുനികതയുടെയും മനോഹരമായൊരു സമന്വയമുണ്ട്. ശാന്തമായ നീലനിറവും സ്വാദിഷ്ടമായ മെസ്സെകളും മിക്‌സഡ് ഗ്രില്ലുകളും കൊണ്ട് ഇത് ഒരു ഇൻസ്റ്റഗ്രാമ്മൽ ഇടമായി മാറി .
Damasca One
ഖത്തറിൻ്റെ ഹൃദയമായ “സൂഖ് വാഖിഫ്” നമ്മെ എപ്പോഴും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. 450 പേർക്ക് ഇരിക്കാൻ കഴിയുന്ന പ്രമുഖമായ ഒരു സിറിയൻ റെസ്റ്റോറന്റാണ് “ഡമാസ്‌ക വൺ”. രുചിയും സംസ്കാരവും നല്ല അന്തരീക്ഷവും ഒരുമിക്കുന്ന ഒരിടം. വിദഗ്ധരായ പാചകക്കാർ ശ്രദ്ധയോടെ തയ്യാറാക്കിയ പുതിയ ചേരുവകൾ ഉപയോഗിച്ചുള്ള അറബിക് വിഭവങ്ങളാണ് ഇവർ നൽകുന്നത്. സിറിയൻ സംസ്കാരത്തിൻ്റെ സമ്പന്നമായ പൈതൃകം ആസ്വദിക്കാൻ വരുന്നവർക്ക് ഇതൊരു നല്ല അനുഭവമാകും.
Teatime
ഖത്തറിലെ വിവിധ സ്ഥലങ്ങളിലായി 50-ൽ അധികം ഔട്ട്‌ലെറ്റുകളുള്ള “ടീ ടൈമിനൊപ്പം” നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട സമയം ചിലവഴിക്കാം.സാധാരണക്കാരന് പോലും പ്രദാനം ചെയ്യാൻ കഴിയുന്ന വിധമാണ് ഇവിടുത്തെ മെനു ഒരുക്കിയിരിക്കുന്നത്.
Nobu
ദോഹയുടെ ഭംഗി വാക്കുകളിൽ ഒതുക്കാനാവില്ല. കടലിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന നോബു അതിശയകരമായ അലങ്കാരങ്ങളോടും മികച്ച കാഴ്ചകളോടും കൂടിയ ഡൈനിംഗ് സജ്‌ജീകരണത്തോടു കൂടിയുള്ള , ജാപ്പനീസ് വിഭവങ്ങളാണ് ഇവിടുത്തെ താരം. “റെസ്റ്റോറന്റ് ഓഫ് ദ ഇയർ 2019” നേടിയ ഈ റെസ്റ്റോറന്റ് സന്ദർശിക്കുന്നത് നിങ്ങൾക്ക് ഒരിക്കലും നഷ്ടബോധമുണ്ടാക്കില്ല.
Shay Al Shomous
സൂഖ് വാഖിഫിലെ ഒരു ഭക്ഷണ വിസ്മയമാണ് ഷായ് അൽ ഷൂമൂസ്. ഷംസ് അൽ ഖസ്സാബി എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം ആധികാരികവും വില കുറഞ്ഞതുമായ ഖത്തറി cuisine ഉം പ്രാദേശിക വിഭവങ്ങൾക്കും പേരുകേട്ടതാണ്. എളിമയുള്ളതും സൗഹൃദപരവുമായ ഒരന്തരീക്ഷത്തിൽ ബലാലീത് (Balaleet), റഗാഖ് ക്രീപ്പുകൾ (Regag crepes) പോലുള്ള പരമ്പരാഗത വിഭവങ്ങൾ ആസ്വദിക്കാവുന്നതാണ്. യഥാർത്ഥ ഖത്തറി ആതിഥ്യമര്യാദയും വീട്ടിലുണ്ടാക്കിയ പോലുള്ള ഭക്ഷണവും അറിയാൻ പറ്റിയ ഒരിടമാണിത്.
Danat Al Bahar
വക്ര സൂഖിലും ,സൂഖ് വാഖിഫിലും ഉള്ള ദാനത് അൽ ബഹാർ മറക്കാനാവാത്ത സീഫുഡ് അനുഭവം നൽകുന്നു. ഇവിടെ വരുന്നവർക്ക് sea bream സീ ബാസ് (sea bass) പോലുള്ള പുതിയ മീനുകൾ ഗ്രിൽ ചെയ്യാൻ തിരഞ്ഞെടുക്കാം. ഇവിടുത്തെ തനതായ, സ്വാദിഷ്ടമായ സോസ് പുതിയ മീനുകളുടെ രുചി കൂട്ടുന്നു. സൂഖിന്റെ തിരക്ക് കാണാൻ മുകളിലെ നിലയിലെ ജനലിനടുത്തുള്ള സീറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. സീഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ദോഹയിലെ തനത് രുചി അറിയാൻ പറ്റിയ ഒരിടമാണിത്. സൗഹൃദപരമായ ജീവനക്കാരും സജീവമായ അറബിക് അന്തരീക്ഷവും ഈ അനുഭവം പൂർണ്ണമാക്കുന്നു. ഖത്തറിലെ കാഴ്ചകൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല, കൂടുതൽ വിശേഷങ്ങൾക്കായ് follow Olive Suno Radio Network.