KOLAMBI MOVIE SONG ORORO NOVIN

kolambi Radio Suno 91.7 FM

KOLAMBI MOVIE SONG ORORO NOVIN

ബോംബെ ജയശ്രീയുടെ പുതിയ മലയാളം പാട്ട്

പാട്ടിനു പോയി കോളാമ്പി എന്ന ടാഗ് ലൈനിൽ വരുന്ന കോളാമ്പിയിലെ പുതിയ പാട്ടെത്തി . ബോംബെ ജയശ്രീ വീണ്ടും മലയാളത്തിൽ പാടുകയാണ് കോളാമ്പി എന്ന ചിത്രത്തിൽ . നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കോളാമ്പി .ഓരോരോ നോവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത് . ബോംബെ ജയശ്രീ രാംനാഥ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രമേശ് നാരായണനാണ്. പ്രഭാ വര്‍മയാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.രൂപേഷ് ഓമന നിര്‍മിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്. കോളാമ്പി മൈക്ക് നിരോധനത്തിനുശേഷം ജീവിതം വഴിമുട്ടിയ ഏതാനും പേരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രം .

MORE FROM RADIO SUNO