സ്റ്റേഡിയങ്ങളിലൂടെ
Khalifa International Stadium
Architect | Dar Al-Handasah |
---|
ഖത്തറിന്റെ പ്രധാന കായിക വേദിയായിരുന്ന ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം 1976 ലാണ് അൽ റയാനിൽ നിർമിച്ചത്.അൾട്രാ മോഡേൺ രൂപഭാവങ്ങളോടെ നവീകരിച്ച് അമീർ രാജ്യത്തിന് സമർപ്പിച്ചത് 2017 മേയ് 19നാണ്.ലോകകപ്പിന്റെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരമാണ് ഇവിടെ നടക്കുക.ലോകത്തിലെ ആദ്യത്തെ ശീതികരിച്ച ഓപ്പൺ എയർ സ്റ്റേഡിയം, പൂർണമായും എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചുള്ള പ്രഥമ ലോകകപ്പ് സ്റ്റേഡിയം തുടങ്ങിയ ബഹുമതികളും ഈ സ്റ്റേഡിയത്തിനുണ്ട്.40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഡിസൈൻ അറബ്, ഖത്തർ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുലുള്ളതാണ്.എൽഇഡി പിച്ച്‌ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ മികച്ച 10 സ്റ്റേഡിയങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം .