KATE WINCLET ACTS IN AVATAR – 2

Kate winslet

KATE WINCLET ACTS IN AVATAR – 2

ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാ​ഗത്തിൽ കേറ്റ് വിൻസലെറ്റും വേഷമിടുന്നു. അവതാറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 1997 ലെ പുറത്തിറങ്ങിയ ടെെറ്റാനികിന് ശേഷം ഇതാദ്യമായാണ് കാമറൂണും വിൻസ്ലറ്റും ഒന്നിക്കുന്നത്..”23 വർഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണ് ഞാൻ. ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി. വെള്ളത്തിനടിയിലായിരുന്നു ഭൂരിഭാ​ഗം ചിത്രീകരണം നടന്നത്. കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ല. നിങ്ങൾ കാത്തിരിക്കുക”- വിൻസലെറ്റ് ഒരഭിമുഖത്തിൽ ഇങ്ങനെയാണ് പറഞ്ഞത് . അതേ സമയം അവതാറിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം 95 ശതമാനം പൂർത്തിയായി.

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളറാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്. അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്

MORE FROM RADIO SUNO