KATARA ANNOUNCES TIMING , DESTINATIONS OF FIFTH FATH AL KHAIR CRUISE

Fath Al Khair Cruise

കത്താറ കൾചറൽ വില്ലേജിന്റെ ഫത് അൽ ഖൈർ യാത്ര ജൂലൈ 1ന് ആരംഭിക്കും . 3 യൂറോപ്യൻ രാജ്യങ്ങളിലെ 9 തുറമുഖങ്ങളിലേക്കാണ് ഇത്തവണത്തെ യാത്ര . ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പലിൽ ക്യാപ്റ്റൻ മുഹമ്മദ് അൽ സദയാണു നേതൃത്വം നൽകുന്നത്.

ജൂലൈ 1ന് മാൽട്ട ദ്വീപിലെ തുറമുഖത്ത് നിന്ന് തുടങ്ങുന്ന യാത്ര ഇറ്റലിയിലെ സിസിലി, റോം, ജെനോവ എന്നിവിടങ്ങളിലേക്കാണ് ആദ്യം. ഫ്രാൻസിലെ മൊനാക്കോ, നൈസ്, കാൻ, മാർസിലി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം സ്‌പെയിനിലെ ബാഴ്‌സലോനയിൽ യാത്ര സമാപിക്കും.ഫിഫ ലോകകപ്പ് 2022 നായി ആതിഥേയ രാജ്യമായ ഖത്തറിന്റെ തയാറെടുപ്പുകൾ,ലോകകപ്പ് സ്റ്റേഡിയങ്ങൾ, ഖത്തറിന്റെ വൻകിട കായിക സൗകര്യങ്ങൾ എന്നിവ യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ലോകകപ്പിന്റെ ആവേശം പകരുകയുമാണ് ഇത്തവണത്തെ ലക്ഷ്യങ്ങൾ.

2013 ലാണ് കത്താറയുടെ FATH AL KHAIR യാത്രയ്ക്ക് തുടക്കമിട്ടത്. 2015 ൽ ഇന്ത്യയിലും എത്തിയിരുന്നു .നാലാമത് യാത്ര 2019 ൽ തുർക്കി, ഗ്രീസ് എന്നിവിടങ്ങളിലേക്കായിരുന്നു.The fifth Fath Al Khair Cruise comes within the framework of Katara’s continuous efforts in cultural exchange between Qatar and the Arab Gulf region on one hand, and the Mediterranean countries on the other, in order to raise awareness on the Qatari heritage – especially the maritime culture, as a bridge of communication between peoples.

RELATED : FATH AL KHAIR PROMOTES QATAR WORLD CUP 2022

MORE FROM RADIO SUNO