KABHI KABHI MERE DIL MEIN SONG MEMORY

KABHI KABHI MERE DIL MEIN SONG MEMORY

സിനിമയ്ക്ക് വേണ്ടി എഴുതാത്ത ഈ പാട്ട് സിനിമ ഉള്ളിടത്തോളം കാലം ഉണ്ടാകും

കഭീ കഭീ മേരെ ദിൽ മേഹം ഈ ഗാനം പാടാത്ത ആസ്വദിക്കാത്ത ഒരു സംഗീത പ്രേമിയും ഉണ്ടാകില്ല . ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഈണങ്ങളിലൂടെ ഹിന്ദി ചലച്ചിത്രശാഖയ്ക്ക് അനുപമശ്രവ്യഭംഗി പകർന്ന സംഗീത സംവിധായകൻ മുഹമ്മദ് സഹുർ ഖയാം ഓർമ്മയായി . കഭീ കഭീ മേരെ ദിൽ മേം എന്ന പ്രശ്സത ഗാനമടക്കം നൂറിലേറെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ ഏറ്റവും മികച്ച പ്രണയരചനകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ ഗാനം സത്യത്തിൽ സിനിമയ്ക്കു വേണ്ടി എഴുതിയതല്ല . താൻ എഴുതിയ ഒരു ഉറുദു കവിതയിലെ ഏതാനും വരികൾ സിനിമാഗാനത്തിനായി സാഹിർ ലുധിയാൻവി ഹിന്ദിയിലേക്കു മാറ്റി മാറ്റി നൽകിയതാണ്.പാട്ടിന്റെ ആത്മാവ് അതിലെ സാഹിത്യമാണെന്നു വിശ്വസിച്ച അദ്ദേഹം ഒരുപാട്ടുപോലും ട്യൂണിട്ടശേഷം എഴുതാൻ തയ്യാറായി . ആകാശവാണിയിൽ പാട്ടിനൊപ്പം ഗായകരുടെയും സംഗീത സംവിധായകന്റെയും പേരു മാത്രമേ പറഞ്ഞിരുന്നുള്ളൂ. രചയിതാവിന്റെ പേര് പറയുന്ന സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ശക്തമായ നിലപാടിനെ തുടർന്നാണ്.

MORE FROM RADIO SUNO