KAAPPAN NEW RELEASE DATE

KAAPPAN NEW RELEASE DATE

KAAPPAN NEW RELEASE DATE

കാപ്പാൻ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യ കാത്തിരിക്കുന്ന മോഹൻലാൽ സൂര്യ ചിത്രമാണ് കാപ്പാൻ . കെ വി ആനന്ദ് ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ് . സിനിമയുടെ ഓഡിയോ ലോഞ്ച് സ്റ്റൈൽ മന്നൻ രജനീകാന്ത് ഉൾപ്പെടെ താര സമ്പന്നമായ ചടങ്ങിൽ ആയിരുന്നു . കെ.വി. ആനന്ദും പട്ടുക്കോട്ടൈ പ്രഭാകരുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ലൈക്ക പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്നു. സൂര്യ രണ്ട്
വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതു സുഭാഷ് എന്ന എ സ് പി ജി കമാൻഡോ ഓഫീസർ , കതിർ എന്ന കർഷകനെയുമാണ് . പ്രൈം മിനിസ്റ്റർ ചന്ദ്രകാന്ത് വർമ്മ എന്ന കഥാപാത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നു .

 

ഇപ്പോൾ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു . സെപ്തംബർ 20 നായിരിക്കും ചിത്രം തീയറ്ററുകളിൽ എത്തുക . ഹാരിസ് ജയരാജാണ് സംഗീതം . ‘അയന്‍’, ‘മാട്രാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് ‘കാപ്പാന്‍’.

MORE FROM RADIO SUNO