അധികം ബഹളങ്ങൾ ഒന്നുമില്ലാതെ വന്നു ബോക്സോഫീസ് കീഴടക്കിയ ചിത്രമായിരുന്നു ജോസഫ് . ജോജു ജോർജ് എന്ന താരത്തിന് അംഗീകാരങ്ങൾ നേടിക്കൊടുത്ത ചിത്രമായിരുന്നു പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് . ജോസഫിന്റെ തമിഴ് റീമേക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.എം.പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നത്.ജോജുവിന്റെ വേഷത്തിൽ ആർ.കെ. സുരേഷ് അഭിനയിക്കുന്നു.
വിചിത്തിരന്‍ എന്നാണ് സിനിമയുടെ പേര്.
പ്രശസ്ത സംവിധായകൻ ബാലയാണ് നിർമാണം.ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജി.വി. പ്രകാശ് ചിത്രത്തിന് സംഗീതം നൽകുന്നു.മലയാളത്തിലും മികച്ച ഗാനങ്ങൾ ആയിരുന്നു ജോസഫ് സമ്മാനിച്ചത് . അജീഷ് ദാസന്റെ വരികൾക്ക് രഞ്ജൻ രാജ് ആയിരുന്നു സംഗീതം നിർവഹിച്ചത് . പൂമൂത്തോളെ എന്ന അജീഷ് ദാസന്റെ പ്രയോഗം ഏറെ ശ്രെദ്ധ നേടിയിരുന്നു ആ ഗാനം തന്നെ ആയിരുന്നു പ്രേക്ഷക ശ്രെദ്ധയിലേക്കു ആദ്യമെത്തിയതും .