JAPAN WORLD CUP TEAM REACHED QATAR

Japan Team

JAPAN WORLD CUP TEAM REACHED QATAR . പരിശീലകൻ ഹജിമെ മൊറിയാസുവിന്റെ നേതൃത്വത്തിൽ ജപ്പാൻ ഖത്തറിൽ എത്തുന്ന ആദ്യ ടീമായി . ജപ്പാന്റെ ടീം ബേസ് ക്യാംപായ ദോഹ റാഡിസൺ ബ്ലൂ ഹോട്ടലിലേക്കാണ് എത്തിയത് . ഖത്തറിന്റെ വിഖ്യാത പരമ്പരാഗത നൃത്തമായ അർധ അവതരിപ്പിച്ചാണ് വരവേറ്റത്. ജപ്പാന്റെ തനത് വസ്ത്രമണിഞ്ഞ വനിതകളാണ് ടീമിനെ സ്വീകരിച്ചത് . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ടീമും ചടങ്ങിൽ പങ്കെടുത്തു . ജപ്പാൻ ടീമിന്റെ പരിശീലനം താമസിക്കുന്ന റാഡിസൺ ബ്ലൂ ഹോട്ടലിൽ നിന്ന് 5 കിലോമീറ്റർ അപ്പുറം അൽസദ്ദ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഗ്രൗണ്ടിലാണ്.ലോകകപ്പിൽ ഗ്രൂപ്പ് ഇ യിലുള്ള ടീമിന്റെ ആദ്യ മത്സരം 23ന് ജർമനിയുമായാണ്.റേഡിയോ സുനോ , റേഡിയോ ഒലീവ് ആണ് എക്സ്‌ക്‌ളൂസീവ് ചിത്രങ്ങളും വിഡിയോയും ആദ്യമായി പങ്കുവെച്ചത് .

MORE FROM RADIO SUNO