JAGAME THANDHIRAM TEASER
Who is this guy Suruli .…
വിസ്‌മയിപ്പിക്കാൻ അടുത്ത അടുത്ത കാർത്തിക സുബ്ബരാജ് ചിത്രം വരുന്നു Jagame Thandhiram.ഗാങ്സ്റ്റർ വേഷത്തിലാണ് ധനുഷ് എത്തുന്നത്.ഐശ്വര്യ ലക്ഷ്മിയാണ് നായിക. നടൻ ജോജു ജോർജും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും. …
രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രധാനലൊക്കേഷൻ ലണ്ടനാണ് .
ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നു.ഗെയിം ഓഫ് ത്രോൺസിൽ ലോർഡ് കമാൻഡർ മൊർമോണ്ട് ആയി തിളങ്ങിയ താരമാണ് കോസ്മോ. ബ്രേവ് ഹാർട്ട്, ട്രോയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ. സംഗീതം സന്തോഷ് നാരായണൻ. ധനുഷിന്റെ നാൽപതാമത്തെ ചിത്രം കൂടിയാണിത്. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.കാർത്തിക് സുബ്ബരാജ് – ധനുഷ് കൂട്ടുകെട്ട് ഒരു വമ്പൻ വിരുന്നു തന്നെയാണ് ഒരുക്കുന്നത് എന്ന് തന്നെയാണ് ടീസർ നൽകുന്ന സൂചന .