JACKFRUIT DAY
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
ഇന്ന് ജൂലൈ – 4 ചക്ക ദിനം
നല്ല വരിക്ക ചക്ക ചുളകൾ കിട്ടിയാൽ വിടില്ല നമ്മൾ .ചക്കയെ ഏതൊക്കെ വിധത്തിൽ പാകം ചെയ്യാൻ ചെയ്യാൻ പറ്റും എന്നതിൽ ഗവേഷണം നടത്തിയവർ ആണ് നമ്മൾ മലയാളികൾ . 2018 ജൂലൈ 4 ചക്ക രാജകീയമായി തിരിച്ചു വന്ന ദിവസം ആയിരുന്നു . അന്നായിരുന്നു ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി മാറിയത് . പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സംപുഷടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്.മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലമായ 35 കിലോ വരെ എത്തും സാധാരണ ഭാരം ∙ നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം ചക്കയാണ് .