jackfruit day

JACKFRUIT DAY

ചക്ക വേയിക്കുക, ചക്ക ഉപ്പേരി , ചക്ക വിളയിച്ചത് , ചക്ക അട അങ്ങനെ മലയാളിക്ക് എണ്ണമറ്റ ചക്ക വിഭവങ്ങൾ ഉണ്ട്.ജൂലൈ 4ന് ലോക ചക്കദിനമായി ആഘോഷിക്കുന്നു.പഴങ്ങളില്‍ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സംപുഷടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം.

മരത്തിലുണ്ടാകുന്ന ഏറ്റവും വലിപ്പമേറിയ ഫലമായ 35 കിലോ വരെ എത്തും സാധാരണ ഭാരം. ഏകദേശം 30 കോടി മുതല്‍ 60 കോടി ചക്ക വരെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെയും ദേശീയ ഫലം ചക്കയാണ്.മള്‍ബറി കുടുംബത്തില്‍പ്പെട്ട ചക്കയുടെ എല്ലാം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. കൂഴ, വരിക്ക, എന്നീ വിഭാഗത്തിലുള്ള ചക്കകളാണ് കേരളത്തില്‍ കൂടതലുള്ളത്. വിഷമയം തീരെയില്ലാത്ത പഴം-പച്ചക്കറി ഏതെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്. വീട്ടുമുറ്റത്തും, പറമ്ബുകളിലും കാര്യമായ വെള്ളമോ വളമോ മരുന്നോ നല്‍കാതെ നല്ല വിളകിട്ടുന്ന ജൈവ ഫലംകൂടിയാണ് ചക്ക.