ഏഴ് വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആന്റ് ജിൽ . ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായാണ് ജാക്ക് ആന്റ് ജിൽ ഒരുക്കുന്നത്. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്ലിലെ മഞ്ജു വാര്യർ പാടിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കിം കിം എന്ന് തുടങ്ങുന്ന രസകരമായ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണൻ ആണ്.രാം സുരേന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. പാട്ട് ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജു വാര്യർക്ക് പുറമേ കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, ബേസിൽ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട് .