ITTIMANI MADE IN CHINA OFFICIAL TEASER

ഓണം  ആഘോഷിക്കാൻ  ഇട്ടിമാണി

ഇട്ടിമാണിമാസ്സാണ്

മനസ്സുമാണ്  ഈ ടാഗ് ലൈനിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്‌ഡ്‌  ഇൻ  ചൈനയുടെ  റ്റീസർ  പുറത്തിറങ്ങി . മോഹൻലാലിൻറെ  ഒഫീഷ്യൽ പേജിലാണ്  ടീസർ അവതരിപ്പിച്ചത് . ചൈനീസ്  ഭാഷ സംസാരിക്കുന്ന  മോഹൻലാലും കെപിഎസി ലളിതയുമാണ്  നിറഞ്ഞു  നിൽക്കുന്നത് ഒപ്പം സലിം കുമാറും സിദ്ദിഖും . ഒരു മിനുട്ടും 15 സെക്കണ്ടും നീളുന്നതാണ്  ടീസർ .  ഈ ഓണം  ഇട്ടിമാണിയോടൊപ്പം, കട്ട വെയ്റ്റിംഗ്  എന്നിങ്ങനെയാണ്  ആരാധകരുടെ  കമെന്റുകൾ . 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയാണ് ‘ഇട്ടിമാണി’.നവാഗത സംവിധായകരായ ജിബി-ജോജു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന  ചിത്രമാണിത് .  ‘ഇട്ടിമാണി’യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.

MORE FROM RADIO SUNO