Its Movie Time..!

ഖത്തറിന്റെ favorite റേഡിയോ, റേഡിയോ സുനോ 91.7 FM നിങ്ങൾക്കായി ഇതാ ഒരു മൂവി നൈറ്റ് പ്ലാൻ ഒരുക്കുന്നു .
നിങ്ങളുടെ സ്നേഹമുള്ള കൊച്ചു കുടുംബവുമൊത്ത് — ഇതാ ഒരു മികച്ച മൂവി നൈറ്റ് പ്ലാൻ!
നമ്മൾ വളർന്നുകണ്ട മികച്ച സിനിമകൾ നമ്മുടെ കുട്ടികളും ആസ്വദിക്കട്ടെ!

വെട്ടം

നർമ്മത്തിൽ ചാലിച്ച ഒരു അടിപൊളി മൂവി. ദിലീപിന്റെ പ്രൈം ടൈം മൂവികളിൽ ഒന്ന്. കുട്ടികൾക്കൊക്കെ ഇഷ്ടമാവുമെന്നു ഉറപ്പുള്ള ഈ Rom Com Movie ഒരു all time ഫാമിലി entertainer ആണ്.

C . I . D മൂസ :


ദിലീപ്, ഹരിശ്രീ അശോകൻ combo യിൽ പിറന്ന, പക്ക കോമഡി മൂവി. പോലീസ് ആവാൻ നടന്നു selection കിട്ടാതെ വന്നപ്പോൾ അപ്രതീക്ഷിതമായി ഒരു private ഡിറ്റക്റ്റീവ് ആവുന്നു. തന്റെ നായയെ പൊലീസിലേക്ക് എടുക്കുന്നതോടെ സിനിമയുടെ രൂപരേഖ മാറുന്നു. കുട്ടികളുമായൊത്തു കാണാൻ പറ്റുന്ന ഒരു അടിപൊളി കോമഡി മൂവി.

പറക്കും തളിക :


ദിലീപ്, ഹരിശ്രീ അശോകൻ combo യിൽ ഹിറ്റായ, ഇന്നും ഹിറ്റായി കിടക്കുന്ന all time favorite മൂവി . ഒരു ബസും ,അത് വഴി അവർക്കുണ്ടാവുന്ന നഷ്ടങ്ങളും അവസാനം അവരിലേക്കെത്തുന്ന സൗഭാഗ്യവും ഒക്കെ ഇതിൽ കാണുന്നു. നർമ്മം കലർത്തി ജനങ്ങളെ ഇന്നും ഇരുത്തി ചിരിപ്പിക്കുന്ന movie കൂടി ആണിത്.

ഉസ്താദ് ഹോട്ടൽ :


ഒരു ഉപ്പൂപ്പായും മകനും തമ്മിലുള്ള മനോഹരമായ അടുപ്പം എടുത്ത് കാണിക്കുന്ന ഒരു പടം. കോഴിക്കോടിന്റെ വശ്യഭംഗിയേയും നാവിൽ രുചിയേകുന്ന ഭക്ഷണത്തിന്റെയും ,മനസിന് കുളിര്മയേകുന്ന മുഹബ്ബത്തിന്റെയും കഥ പറയുന്ന ഒരു ഫീൽ ഗുഡ്. ദുൽഖുർ സൽമാൻ നായകനായി എത്തുന്ന ഈ സിനിമയിൽ നിത്യ മേനോനും, തിലകനും, സിദ്ധിഖും മാമുക്കോയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു

രാജ മാണിക്യം :


മമ്മൂട്ടി നായകനായെത്തിയ കോമഡി ആക്ഷൻ ത്രില്ലർ മൂവി. വർണ്ണ വൈവിധ്ദ്യത്തിലുള്ള ജുബ്ബയും കറുത്ത മുണ്ടും അതിലെ ഭാഷ ശൈലിയും ഏറെ ശ്രദ്ധ നേടിയെടുത്ത ഒന്നാണ്.. നർമ്മത്തിലൂടെ തന്റെ വിഷമങ്ങൾ “രാജമാണിക്യം” അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകർ ഇന്നും ഇഷ്ടത്തോടെ കാണുന്ന ചിത്രമാണിത്.