IPL SEASON 14

dhoni-rohit

14-ാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പുനരാരംഭിക്കുന്നു. 29 മത്സരങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ ഇനി 31 മത്സരങ്ങളുണ്ട്. രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നാളെ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഇനി മത്സരങ്ങള്‍.പ്രാഥമിക ഘട്ടത്തിലെ പകുതി മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എട്ട് കളിയില്‍ ആറു വിജയവുമായി (12 പോയന്റ്) ഡല്‍ഹി ക്യാപിറ്റല്‍സ് മുന്നില്‍ നില്‍ക്കുന്നു.

MORE FROM RADIO SUNO