INTERNET SENSATION RANU MONDAL

INTERNET SENSATION RANU MONDAL

സൂപ്പർഹിറ്റ് റാണു

പാട്ട് തിരിച്ചു നൽകിയ ജീവിതം അതാണ് ഒറ്റ വാക്കിൽ പറഞ്ഞാൽ റാണു മണ്ഡലിന്റെ ജീവിതം . റെയിൽവേ പ്ലാറ്റഫോമിൽ ഇരുന്നു ശ്രുതി മധുരമായി പാടുമ്പോൾ ആരും ഒരിക്കലും വിചാരിച്ചില്ല ആ പാട്ട് ലോകം നെഞ്ചോടു ചേർക്കുമെന്ന് . എന്നാൽ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവിന്റെ ഒരൊറ്റ ഫേസ്ബുക് പോസ്റ്റിലൂടെ റാണു ജീവിതം തിരിച്ചു പിടിച്ചു അല്ലെങ്കിൽ അതീന്ദ്ര തിരിച്ചു കൊടുത്തു . പാട്ട് വൈറലായതോടെ ‘കൊൽക്കത്തയിലെ ലത’യെ തേടിയുള്ള അന്വേഷണമായി പിന്നെ. റാണുവിനെ കാണാനും കേൾക്കാനുമായി സംഗീതപ്രേമികളും മാധ്യമപ്രവർത്തകരും കൊൽക്കത്തയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള റാണാഘട്ടിലെത്തി.കൊൽക്കത്തയിൽ നിന്നുള്ള സംഗീത സംവിധായകൻ ബിജോയ് സിൽ ആണ് ‘റാണുവിന്റെ ശബ്ദ’ത്തെ ആദ്യം സ്റ്റുഡിയോയിലേക്കു സ്വീകരിച്ചത്. ബിജോയ് റെക്കോർഡ് ചെയ്ത റാണുവിന്റെ ഒരു പാട്ട് ഉടൻ റിലീസ് ആകും . ബോളിവുഡ് സംഗീത സംവിധായകൻ ഹിമേഷ് രേഷ്മിയായും റാണുവിനു ബോളിവുഡ് ടിക്കറ്റ് നൽകി . ഈ വൈറൽ പാട്ടിലൂടെ റാണുവിനു മകളെയും തിരിച്ചു കിട്ടി .

https://www.youtube.com/watch?v=8zgekIIRESc

MORE FROM RADIO SUNO