ഇന്ന് ചായ ദിനം
2019 ഡിസംബറിലാണ് എല്ലാ വര്‍ഷവും മേയ് 21 അന്താരാഷ്ട്ര ചായദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. 2015ല്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരമായിരുന്നു ഇത്. അതുവരെ ഡിസംബര്‍ 15 ആയിരുന്നു ചായദിനം. മിക്ക രാജ്യങ്ങളിലും തേയില ഉത്പാദന സീസണ്‍ തുടങ്ങുന്നത് മേയിലായതുകൊണ്ടാണ് മേയ് 21ലേക്ക് ഇതു മാറ്റി .
വെള്ളിത്തിരയിലെ ചായകൾ
കൊടിയേറ്റം എന്ന ചിത്രം ആരംഭിക്കുന്നത് തന്നെ ചായക്കടയിലാണ്
ഒരുപക്ഷേ ആദ്യമായി ഒരു ചായക്കടയില്‍ ചിത്രീകരിച്ച പാട്ട് നീലക്കുയിലിലെ “കായലരികത്ത്” എന്ന ഗാനമാകും .സംഗീതം നല്‍കിയത് രാഘവന്‍ മാസ്റ്റര്‍.
മുത്താരംകുന്ന് പി ഓയിലെ ചായക്കടക്കാരുടെ മത്സരം അന്നും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
പൊന്‍മുട്ടയിടുന്ന താറാവിൽ ചായക്കടയും ചായക്കടക്കാരനും സിനിമയ്ക്ക് ഒപ്പം തന്നെ സഞ്ചരിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു .
ചായ കടക്കാരാ എന്ന ഗാനം നമ്മൾ കേട്ടത് അങ്കമാലി ഡയറീസിൽ ആയിരുന്നു
മഴ, ചായ, ജോണ്‍സണ്‍ മാഷ്…. ഹാ അന്തസ്സ് എന്ന് ദുൽഖർ പറഞ്ഞപ്പോൾ കൂടെ ചായയും ഉണ്ട്
ചായ കോപ്പയിലെ കൗതുകങ്ങൾ
പച്ചവെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ കുടിക്കുന്ന പാനീയം ചായയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതും ചൈനയാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
ഒരുകാലത്ത് സ്വര്‍ണത്തേക്കാള്‍ വിലയേറിയ വസ്തുവായിരുന്നു ചായ
ഔഷധഗുണങ്ങളുമുണ്ട് ചായയ്ക്ക്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ……