INTERNATIONAL PODCAST DAY 2020
ഇന്ന് സെപ്തംബർ 30 പോഡ്കാസ്റ്റ് ദിനം
ശബ്‍ദ മേഖലയിലെ അവസരങ്ങൾ എന്നും പുതിയ വാതായനങ്ങൾ തുറക്കുന്നവയാണ് . ശബ്‍ദ ലോകത്ത് ഇന്ന് പോഡ്‌കാസ്റ്റുകൾക്ക് വലിയ സ്ഥാനമാണ് ഇന്നുള്ളത് .
എന്താണ് പോഡ്കാസ്റ്റ്
ലക്കങ്ങളായി ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. വീഡിയോ പോഡ്കാസ്റ്റുകളെ വോഡ്കാസ്റ്റ് എന്നും പറയാറുണ്ട്. ഐപോഡ് എന്നതിലെ പോഡും, പ്രക്ഷേപണം എന്നർത്ഥമുള്ള ബ്രോഡ്കാസ്റ്റ് (broadcast) എന്ന പദത്തിലെ കാസ്റ്റും ചേർന്നാണ് പോഡ്കാസ്റ്റ് എന്ന പദമുൽഭവിച്ചതെങ്കിലും പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകളോ, mp3 പ്ലേയർ പോലുമോ വേണമെന്നില്ല. ഏതൊരു കമ്പ്യൂട്ടറിലും, പല മൊബൈൽ ഫോണുകളിലും പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.
കേൾവിയുടെ പുതിയ ലോകമാണ് പോഡ്‌കാസ്റ്റുകൾ സമ്മാനിക്കുന്നത് . കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളെക്കുറിച്ച് എല്ലാം പോഡ്‌കാസ്റ്റുകൾ ലഭ്യമാണ് . റേഡിയോ സുനോ 91 .7 എഫ് . എം ന്റെ പോഡ്‌കാസ്റ്റുകൾ ഇവിടെ കേൾക്കാം https://suno.qa/podcasts/