INTERNATIONAL LABOUR DAY CELEBRATION .അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തിപിടിക്കുന്നതിന് വേണ്ടിയുള്ള ആഹ്വാനമാണ് ഓരോ മെയ് ദിനവും . ഇന്ന് മെയ് 1 ലോക തൊഴിലാളി ദിനം . ഈ ദിനത്തോടനുബന്ധിച്ച് റേഡിയോ സുനോയും സീഷോർ ഗ്രൂപ്പും ചേർന്ന് സ്‌പെഷ്യൽ പ്രോഗ്രാം ഒരുക്കുന്നു . ITS YOUR DAY എന്ന തീമിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് .
മെയ് ദിന ചരിത്രം
ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ് .