INTERNATIONAL DANCE DAY 2020

International Dance Day Radio Suno

APRIL 29 : INTERNATIONAL DANCE DAY

മുദ്രകളിൽ വിരിയുന്ന ഭാഷയാണ് നൃത്തം

ഇന്നു ലോക നൃത്തദിനം.

ഈ സ്റ്റേ അറ്റ് ഹോം , ലോക്‌ഡൌൺ സമയത്ത് സോഷ്യൽ മീഡിയ മുഴുവൻ നൃത്തമായിരുന്നു. പല നടി നടൻമാർ നൃത്ത വിഡിയോകളുമായി എത്തിയിരുന്നു . നിരവധി ഡാൻസ് ചലജുകൾക്കും സോഷ്യൽ മീഡിയ വേദിയായി . INTERNATIONAL DANCE DAY

Radio Suno 91.7 FM presents a dance form with a message on Measures to prevent COVID-19

നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‌കോയുടെ ആഭിമുഖ്യത്തിലുളള ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലാണ് ലോക നൃത്തദിനം ആചരിക്കുന്നത്.1982 ഏപ്രില്‍ 29 മുതലാണ് ലോകനൃത്തദിനം ആചരിക്കാന്‍ തുടങ്ങിയത്.ആധുനിക നൃത്തരൂപത്തിന്റെ പരിഷ്‌കര്‍ത്താവും ഫ്രഞ്ച് ഡാന്‍സറുമായ ജീന്‍ ജോര്‍ജ് നോവറി ജനിച്ചത് 1727 ഏപ്രില്‍ 29-നാണ്.അദ്ദേഹത്തിന്റെ ജന്മദിനമാണ് ലോകനൃത്തദിനമായി ആചരിക്കുന്നത്. ഭരതനാട്യം, ഒഡീസി, കുച്ചിപ്പുഡി, കഥക്, മണിപ്പുരി, സാത്രിയ, മോഹിനിയാട്ടം, കഥകളി എന്നിവയാണ് ഇന്ത്യയുടെ പ്രധാന നൃത്ത രൂപങ്ങൾ .

ഇന്ത്യയിൽ പിറന്ന പ്രധാന നൃത്ത രൂപങ്ങൾ പരിചയപ്പെടാം

സാത്രിയ

അസമിലെ ബ്രഹ്മപുത്രനദിക്ക് നടുവിലുളള മാജുലി ദ്വീപിലാണ് ഈ നൃത്തരൂപം ആവിര്‍ഭവിച്ചത്. ലോകത്തിലെതന്നെ ഏറ്റവും വലിയ നദീദ്വീപാണ് മാജുലി. സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന നൃത്തരൂപമായിരുന്നു ഇത്.ഇന്നു വടക്കുകിഴക്കേ ഇന്ത്യയിലെ പ്രശസ്തമായൊരു നൃത്തരൂപമായി ഇതു വളര്‍ന്നുകഴിഞ്ഞു.

ഒഡീസി

ഒഡിഷയിലെ പ്രധാനനൃത്തരൂപമാണ് ഒഡീസി.ചലിക്കുന്ന ശില്പം എന്നാണ് ഒഡീസി നൃത്തത്തെ വിശേഷിപ്പിക്കുന്നത്.എഴുന്നൂറുകൊല്ലത്തിലേറെ പഴക്കമുളള ഈ നൃത്തരീതി ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളിലാണ് വികസിച്ചത് .മംഗളാചരണം, സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നിവയാണ് ഒഡീസിയിലെ അഞ്ചു ഭാഗങ്ങള്‍.

കഥക്

ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ നൃത്തരൂപമാണ് കഥക്.താളത്തിനനുസരിച്ച് കണ്ണ്, പുരികം, കഴുത്ത്, കൈകള്‍ എന്നീ അവയവങ്ങള്‍ ചലിപ്പിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ്. കഥക് നൃത്തത്തിലെ വിവിധ സമ്പ്രദായങ്ങളെ ഖരാന എന്നാണ് വിളിക്കുന്നത് .നവാബ് വാജിദ് അലിഷാ, പണ്ഡിറ്റ് താക്കൂര്‍ പ്രസാദ് എന്നിവരാണ് കഥകിന്റെ ആധുനിക രൂപത്തിന്റെ സ്രഷ്ടാക്കള്‍.

മണിപ്പൂരി
മണിപ്പൂരില്‍നിന്നുളള മണിപ്പൂരി നൃത്തം രാധാകൃഷ്ണ പ്രണയത്തിന്റെ മോഹനഭാവങ്ങളുണര്‍ത്തുന്ന നൃത്തരൂപമാണ്. സംഗീതവും അഭിനയവും നൃത്തവും കലര്‍ന്ന അനുഭവമാണ് മണിപ്പൂരി.

കുച്ചിപ്പുഡി

ആന്ധ്രപ്രദേശിലെ കൃഷ്ണാ ജില്ലയിലുളള കുച്ചിപ്പുഡി എന്ന ഗ്രാമത്തിലാണ് കുച്ചിപ്പുഡി എന്ന നൃത്തത്തിന്റെ ഉദയം.നാടോടി നൃത്തത്തിന്റെയും ക്ലാസിക്കല്‍ നൃത്തത്തിന്റെയും സമ്മിശ്രമാണീ നൃത്തം.കര്‍ണാടക സംഗീതമാണ് കുച്ചിപ്പുഡി നൃത്തത്തിന്റെ സംഗീതസംവിധാനത്തിനുപയോഗിക്കുന്നത്.

മോഹിനിയാട്ടം

കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമാണ് മോഹിനിയാട്ടം . മോഹിനിയാട്ടത്തിലെ പ്രധാന ഭാവരസം ശൃംഗാരമാണ്.

കഥകളി

കേരളീയ കലകളില്‍ ഏറ്റവും പ്രധാനവും സമ്മോഹനവുമായ കേരളത്തിന്റെ തനതു കലയാണ് കഥകളി. എ.ഡി. 17-ാം നൂറ്റാണ്ടിലുദ്ഭവിച്ച രാമനാട്ടമാണ് കഥകളിയുടെ ആദ്യരൂപം.

ഭരതനാട്യം

നാട്യശാസ്ത്രാടിസ്ഥാനത്തിലുളള മുഖ്യ നൃത്തരൂപമായ ഭരതനാട്യം തമിഴ് നാട്ടിലാണ് ഉദ്ഭവിച്ചത്. ‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം അഭിനയദര്‍പ്പണം എന്ന കൃതിയാണ്. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കപ്പെടുന്നത് ഭരതനാട്യം ആണ്‌.

 

കേരള കലാമണ്ഡലം

കേരളത്തിന്റെ കലാപീഠമാണ് കലാമണ്ഡലം.തൃശ്ശൂര്‍ ജില്ലയിലെ ചെറു തുരുത്തി ഗ്രാമത്തില്‍ ഭാരതപ്പുഴയുടെ തീരത്താണ് കലാമണ്ഡലം സ്ഥിതി ചെയ്യുന്നു. മഹാകവിത്രയങ്ങളിലൊരാളായ വള്ളത്തോള്‍ നാരായണ മേനോന്‍ മുന്‍കൈയ്യെടുത്ത് 1930 ല്‍ സ്ഥാപിച്ച ഈ സാംസ്കാരിക കേന്ദ്രത്തിന് ലോക സാംസ്കാരിക ഭൂപടത്തില്‍ തന്നെ വലിയ സ്ഥാനമുണ്ട്.കഥകളിക്കു പുറമേ മോഹിനിയാട്ടം, കൂടിയാട്ടം, കൂത്ത്, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലാരൂപങ്ങളും, വിവിധ താളവാദ്യങ്ങളും കലാരൂപങ്ങള്‍ക്കാവശ്യമായ സംഗീതപാഠങ്ങളും ഇവിടെ പഠിപ്പിക്കപ്പെടുന്നു. ഇവിടെ പഠിച്ചു പോയ ഒട്ടേറെ കലാകാരന്മാര്‍ ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശസ്തരായി.

MORE FROM RADIO SUNO