ഒരു ഉശിരൻ കാപ്പി കുടിച്ചാൽ കിട്ടുന്ന എനർജി ഒരു ദിവസത്തിന്റെ തന്നെ എനർജിയാണ് . ഇന്ന് ഒക്ടോബർ ഒന്ന് , ഇന്റർനാഷണൽ കോഫി ദിനം അതെ ലോക കാപ്പി ദിനം .
ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍ 1983 ല്‍ ആദ്യമായി ജപ്പാനില്‍ ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ ലഭിച്ചത്. 1997 ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു.ഇന്ത്യയിലെ കാപ്പി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കര്‍ണ്ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും കര്‍ണ്ണാടകയാണ്.കേരളത്തിലെ കാപ്പി ഉത്പാദനത്തില്‍ മുന്നിലുള്ളത് വയനാടാണ് .
എസ്പ്രസോ,എസ്പ്രസോ മാചിറ്റോ , കഫേ ലാറ്റെ , ഐറിഷ് കോഫി , ഇന്ത്യന്‍ ഫില്‍റ്റര്‍ കോഫി,ടര്‍ക്കിഷ് കോഫി ഇങ്ങനെ കോഫി വെറൈറ്റികളും നിരവധിയാണ് .