Intercontinental Cup 2018 : ഇന്ത്യക്ക് സുവർണ്ണ വിജയം

Intercontinental Cup 2018

Indian football team Intercontental match

ഇന്ത്യൻ കുപ്പായത്തിൽ തന്റെ നൂറാം മത്സരവും കടന്നു പോരാട്ടം തുടരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി മുംബൈ ഫുട്ബോൾ അരീനയിലെത്തിയ ഫുട്ബോൾ പ്രേമികൾക്കു സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത ചരിത്ര നിമിഷങ്ങൾ!! ഇന്റർകോണ്ടിനെന്റൽ കപ്പിനു വേണ്ടിയുള്ള ആവേശപ്പോരാട്ടത്തിൽ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപിച്ചത്. രണ്ടും പിറന്നതു ഛേത്രിയുടെ ബൂട്ടിൽ നിന്ന്. ഇന്ത്യൻ ഗോളി ഗുർപ്രീത് സന്ധുവിന്റെ നിർണായക സേവുകളും ടീമിന്റെ ഫൈനൽ നേട്ടത്തിനു കാരണമായി.

 

ഇതോടെ ദേശീയ ടീമിനു വേണ്ടി വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, നിലവിൽ കളിക്കുന്ന, താരങ്ങളുടെ പട്ടികയിൽ ഛേത്രിയും ഇടംപിടിച്ചു. അർജന്റീനയുടെ ലയണൽ മെസിയുടെ റെക്കോർഡിനൊപ്പമാണു ഛേത്രി എത്തിയത്. 64 ഗോളുകളാണ് നിലവിൽ ഛേത്രിയുടെ അക്കൗണ്ടിലുള്ളത്. പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ 81 ഗോളുകളെന്ന റെക്കോർഡാണ് ഇനി ഛേത്രിക്കു മുന്നിലുള്ളത്.

MORE FROM RADIO SUNO