INDRANS VEYILMARANGAL BAGS INTERNATIONAL AWARD AT SHANGHAI FILM FESTIVAL

സൂചിയും നൂലും കൊണ്ട് തുന്നിച്ചേർത്ത അഭിനയ ജീവിതം

ഇല്ലായ്മയിൽ നിന്നും ഷാങ്ഹായ് മേളയിലെ അന്താരാഷ്ട്ര പുരസ്‌കാരം വരെ എത്തിനിൽക്കുന്ന നടൻ അതാണ് …ഇന്ദ്രൻസ് . ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തുക ആയിരുന്നു ഇന്ദ്രൻസ് . “ഇന്നത്തെ നടൻ ഇന്ദ്രൻസായി മാറിയതിനു പിന്നിൽ ഒരുപാട് സങ്കടങ്ങളും ശ്രമങ്ങളും സ്വപ്നങ്ങളുമുണ്ട് പല നിറങ്ങളിലും നിറക്കേടുകളിലും തുന്നിത്തുന്നിയെടുത്തതാണ് ഞാനെന്റെ നക്ഷത്രക്കുപ്പായം”, സൂചിയും നൂലും എന്ന സ്വന്തം പുസ്തകത്തിൽ അദ്ദേഹം പറഞ്ഞതാണി വാക്കുകൾ .ഡോ.ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം വെയില്‍മരങ്ങൾ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ തിളങ്ങിയത് ഇന്ദ്രൻസിനൊപ്പം മലയാളവും ആയിരുന്നു .

ഷാങ്ഹായിലെത്തി അദ്ദേഹം പങ്കുവെച്ച രസകരമായ വീഡിയോയും ആരാധകർ ഏറ്റെടുത്തു.

പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേൽ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാൻ പറഞ്ഞേനെ ….

MORE FROM RADIO SUNO