India’s U-20 Football team stuns Argentina !!

India’s U-20 Football team stuns Argentina !!

ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീമിന് ഒരു അവിസ്മരണീയ ജയം. സ്‌പെയിനില്‍ നടന്ന CORTIF  കപ്പ് ഫുട്‌ബോളില്‍ ആറു തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന അണ്ടര്‍- 20 ടീമിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍പിച്ചത്. അമ്പതാം മിനിറ്റ് മുതല്‍ പത്തു പേരെയും വച്ച് കളിച്ചാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.

India vs Argentina 1

ദീപക് ടാംഗ്രിയുടെ നാലാം മിനുട്ടിൽ ഉള്ള ഗോളില്‍ ഇന്ത്യ തന്നെയാണ് ആദ്യം ലീഡ് നേടിയത്. നിന്‍തോയ്ന്‍ബാന്‍ഗ മീട്ടിയുടെ കോര്‍ണറില്‍ നിന്നായിരുന്നു ടാംഗ്രിയുടെ ഗോള്‍. അങ്കിത് ജാവേദ് ചുവപ്പ് കണ്ട് പുറത്തായെങ്കിലും അറുപത്തിയെട്ടാം മിനിറ്റില്‍ അന്‍വര്‍ അലി ലീഡുയര്‍ത്തി. മീട്ടെയുടെ വകയായിരുന്നു ഇത്തവണയും പാസ്. എഴുപത്തിരണ്ടാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യയെ മറികടക്കാനായില്ല.

India vs Argentina 3

MORE FROM RADIO SUNO