28.6 C
Doha
Thursday, June 17, 2021

IFFK മികച്ച നടിയായി ആദ്യ മലയാളി

ഗോവയിൽ വെച്ചു നടന്ന IFFK യിൽ മികച്ച നടി പുരസ്‌കാരം ലഭിച്ചത് മലയാള നടി പാർവതിക്ക്. ആദ്യമായിട്ടാണ് മലയാളിക്ക് IFFK – യിൽ  മികച്ച നടി പുരസ്‌കാരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം  ഇറങ്ങിയ ‘ ടേക്ക് ഓഫ്‘ എന്ന ചിത്രത്തിൽ ഒരു നഴ്‌സിന്റെ വേഷത്തിൽ എത്തിയ പാർവതി നമ്മളെ എല്ലാരേയും അഭിനയമികവുകൊണ്ട് ആശ്ചര്യപ്പെടുത്തി. വളരെയേറെ കുടുംബ ഭാരങ്ങളും പിന്നീട് ഇറാഖിലെ ഭീഗരവാദികൾക്കൊപ്പം പെട്ടപ്പോഴും തോൽവി സമ്മതിക്കാതെ പൊരുതിനിന്ന ‘സമീറ‘ എന്ന ഒരു സ്ത്രീ കഥാപാത്രം നമ്മുക്കു പഠിപ്പിച്ചുതരുന്നത് ഒരുനൂറ്‌ കാര്യങ്ങളാണ്. പുരസ്‌കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പാർവതി മാധ്യമങ്ങളോട് പറഞ്ഞു. മലയാള ചിത്രത്തിന് ഒരു പൊൻതൂവൽകൂടി സമ്മാനിക്കുന്നു പാർവതി.