ICON PLAYER – WOJCIECH SZCZENCY

wojciech szczesny

ICON PLAYER – WOJCIECH SZCZENCY –

തോൽവിയിലും തല ഉയർത്തി നടക്കുന്ന താരങ്ങൾ ഉണ്ടാകും എപ്പോഴും ഫുട്ബോൾ കളങ്ങളിൽ ഇന്നലെ അങ്ങനെ നടന്നു കയറിയത് പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയാണ് .പോളണ്ടിന്റെ പെനാൽറ്റി ഹീറോ എന്ന പേര് കൂടി അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു .

ലോകകപ്പില്‍ രണ്ട് പെനല്‍റ്റി കിക്കുകള്‍ നഷ്ടപ്പെടുത്തുന്ന ആദ്യ താരമായി മാറി മെസിയപ്പോൾ അതിലൊന്ന് തട്ടിയകറ്റിയത് പോളണ്ട് ഗോള്‍കീപ്പര്‍ വോയ്‌സിയെച്ച് സെസ്‌നിയാണ് . യൂറോ കപ്പില്‍ സ്ലൊവാക്യയ്‌ക്കെതിരായ ഒരു മത്സരം നടക്കുന്നു .യൂറോ കപ്പിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായി സെല്‍ഫ് ഗോള്‍ വഴങ്ങുന്ന ഗോള്‍കീപ്പര്‍ എന്ന നാണക്കേടിന്റെ റെക്കോഡുമായാണ്‌ സെസ്‌നി അന്ന് തലകുനിച്ചാണ് അന്ന് മടങ്ങിയത്. 2012 യൂറോകപ്പിലും വിധി വ്യത്യസ്തമായിരുന്നില്ല. ഗ്രീസിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡുമായി കളം വിടേണ്ടിവന്നു. 2016-ല്‍ പരിക്കും പിടികൂടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഖത്തറിലെത്തിയപ്പോള്‍ സെസ്‌നിയെന്ന ഗോള്‍കീപ്പര്‍ നായകനായി മാറുന്ന കാഴ്ചയാണ് കളിക്കളത്തിൽ കാണുന്നത് . മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച പല ഷോട്ടുകളും പ്രതിരോധിച്ച സെസ്‌നി സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തില്‍ ഹീറോ ആയി മാറി.

2009 മുതല്‍ പോളിഷ് വലകാക്കുന്ന സെസ്നി ടീമിനായി 68 മത്സരങ്ങളില്‍ കളിച്ചു. ക്ലബ് ഫുട്ബോളില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന്റെ ഗോള്‍കീപ്പറാണ് ഈ 32 കാരന്‍. 2017 മുതല്‍ ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പമാണ് താരം.

MORE FROM RADIO SUNO