ICON PLAYER – KALIDOU KOULIBALY

Kalidou Koulibaly

ICON PLAYER – KALIDOU KOULIBALY

‘സെനഗലില്‍ എത്തിയപ്പോള്‍ കുട്ടികള്‍ തെരുവില്‍ ബൂട്ടിടാതെ കളിക്കുന്നതു കണ്ടു. ഇതോടെ ഞാന്‍ വാശിപിടിച്ച് കരച്ചിലായി. എന്റെ കാലിലുള്ളതുപോലെ ബൂട്ടുകള്‍ അവര്‍ക്ക് വാങ്ങിക്കൊടുക്കണം എന്നു അമ്മയോട് പറഞ്ഞായിരുന്നു കരച്ചില്‍.അമ്മ പറഞ്ഞു..”കാലിദൂ, നീ നിന്റെ ബൂട്ട് അഴിച്ചുകളഞ്ഞു അവരോടൊപ്പം പോയി കളിച്ചോ’. അവിടെ ഒരു താരം പിറക്കുകയായി Kalidou Koulibaly .

ഫ്രഞ്ച് ക്ലബ്ബ് മെറ്റ്സിലൂടെയാണ് കൗലിബാലി പ്രൊഫഷണല്‍ ഫുട്ബോളിലെത്തുന്നത്.രണ്ടു വര്‍ഷം മെറ്റ്സില്‍ കളിച്ച് കൗലിബാലിയുടെ അടുത്ത തട്ടകം ബെല്‍ജിയം ക്ലബ്ബ് ജെങ്ക് ആയിരുന്നു. അവിടേയും രണ്ട് വര്‍ഷം പ്രതിരോധ താരമായി 22-ാം വയസ്സില്‍ ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയിലെത്തി.അദ്ദേഹത്തോട് ഒരിക്കൽ ഉയരം കുറവാണു എന്ന് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ ആയിരുന്നു ” നിങ്ങള്‍ മുഴുവന്‍ പണവും കൊടുത്തത് വെറുതെയാകില്ലെന്നും ഉയരക്കുറവ് ഗ്രൗണ്ടില്‍ കാണില്ലെന്നുമായിരുന്നു ഞാന്‍ നല്‍കിയ മറുപടി ” ഇങ്ങനെ ആയിരുന്നു കൗലിബാലി നാപ്പോളിയിലേക്കെത്തിയത് .

ലാസിയോക്കെതിരേ കളിക്കുമ്പോഴായിരുന്നു കൗലിബാലിയുടെ ജീവിതത്തിലെ ഏറ്റവും വേദനയാര്‍ന്ന ദിവസം . ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ ആദ്യമായി വംശീയമായി കൗലിബാലി അധിക്ഷേപിക്കപ്പെട്ടത് ആ ദിവസമായിരുന്നു.മത്സരശേഷം ഒരു കാര്യം കൗലിബാലി ഓര്‍ത്തത്. കളിക്കാനിറങ്ങുമ്പോള്‍ ഒപ്പം കൈപിടിച്ചുനടന്ന കുട്ടിക്ക് മത്സരശേഷം ജഴ്സി നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. കുഞ്ഞാരാധകന് ജഴ്സി കൊടുത്തു.അതു വാങ്ങി ആ കുട്ടി പറഞ്ഞു ‘ ഈ ആള്‍ക്കൂട്ടം നിങ്ങളെ വേദനിപ്പിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു.’

ഖത്തർ ലോകകപ്പ്

ഖത്തർ ലോകകപ്പിലും കൗലിബാലി നിറസാന്നിധ്യമായി . 2002നുശേഷം 2022 ഖത്തർ ലോകകപ്പിൽ സെനഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നപ്പോൾ അതിൽ കൗലിബാലിയുടെ സംഭാവന (70) മിനിറ്റിലെ ഗോളിലൂടെ ആയിരുന്നു . കൂലിബാലിയുടെ തകർപ്പൻ ഷോട്ട് ഇക്വഡോർ ഗോൾകീപ്പർ ഗലീൻഡസിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് കടന്നപ്പോൾ ഖത്തർ ലോകകപ്പിലെ കൗലിബാലിയുടെ ആദ്യ ഗോൾ പിറന്നു .

MORE FROM RADIO SUNO