enner-valencia

ICON PLAYER – ENNER VALENCIA

ICON PLAYER – ENNER VALENCIA . ഇക്വഡോർ ക്യാപ്റ്റൻ .ഖത്തർ ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ 16 മത്തെ മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത് . പെനാലിറ്റിയിലൂടെ ആയിരുന്നു ആ ഗോൾ . രണ്ടാമത്തെ ഗോൾ ഹെഡ്ഡർ ആയിരുന്നു . റഫറി നിഷേധിച്ച ഒരു ഗോൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു ഹാട്രിക് സംഭവിച്ചേനെ .

വലൻസിയ ലോകകപ്പിൽ 5 ഗോൾ നേട്ടം ഇന്നലത്തെ മത്സത്തിൽ തികച്ചു . ഇക്വഡോറിനു വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും വലൻസിയ സ്വന്തമാക്കി . ഇക്വഡോർ ടീമിലെ ഏറ്റവും താരമൂല്യമുള്ള വ്യക്തിയാണ് എന്നർ വലൻസിയ . ഒരു സാധാരണ കുടുംബത്തിൽ നിന്നും കാൽ പന്ത് കളിയിലെ മികവ് കൊണ്ട് ഉയരങ്ങൾ കീഴടക്കുകയാണ് എന്നർ വലൻസിയ . വല നിറയ്ക്കാൻ വലൻസിയ ഉള്ളപ്പോൾ ഇക്വഡോർ സ്വപ്‍നം കണ്ട് തുടങ്ങിക്കഴിഞ്ഞു .

ഇക്വഡോറിന്‍റെ ഫുട്ബോൾ ഫാക്ടറിയെന്ന് അറിയപ്പെടുന്ന സാൻ ലൊറൻസോയിലായിരുന്നു വലൻസിയയുടെ ജനനം. പട്ടിണി കൊണ്ട് പൊറുതിമുട്ടിയ കുട്ടിക്കാലം. അച്ഛന്‍റെ പശുഫാമിനെ ചുറ്റിപറ്റി മാത്രമായിരുന്ന ജീവിതത്തിൽ പ്രൊഫഷണൽ ഫുട്ബോൾ എന്ന ചിന്തയേ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ വലൻസിയുടെ പന്തടക്കം കണ്ട് അത്ഭുതപ്പെട്ട കായികാധ്യപകൻ പ്രാദേശിക ക്ലബായ കാരിബിലേക്ക് നയിച്ചു. അവിടെ നിന്ന് പടിപടിയായി തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയിൽ എത്തിനിൽക്കുന്നു. Qatar’s No1 Malayalam Radio Station Radio Suno 91.7 FM .