IAAF WORLD ATHLETIC CHAMPIONSHIP DAY 10

Khalifa Stadium Radio Suno
IAAF WORLD ATHLETIC CHAMPIONSHIP DAY 10
ലോക അത്ലറ്റിക്  ചാമ്പ്യൻഷിപ്പിന്  ഇന്ന്  കൊടിയിറങ്ങും
ലോകത്തിനു മുന്നിൽ  ഒരിക്കൽ കൂടി ഖത്തർ  എന്ന  രാജ്യത്തിന്റെ  കരുത്ത്  വിളിച്ചോതി ഇന്ന്  ലോക അത്ലറ്റിക്  ചാമ്പ്യൻഷിപ്പിന്  സമാപനം . ഖലീഫ സ്റ്റേഡിയവും , ദോഹ കോർണിഷും  എല്ലാം കഴിഞ്ഞ 10 നാളുകളിൽ കായിക  ആവേശത്തിനായിരുന്നു സാക്ഷ്യം  വഹിച്ചത് . 400 മീറ്റർ ഹർഡിൽസിൽ  അബ്ദുൽ റഹ്‌മാൻ  സാംബ ആയിരുന്നു ഖത്തറിനു ആദ്യ മെഡൽ  മധുരം നേടികൊടുത്തത് . പിന്നാലെ  മുതാസ് ബർഷിമിലൂടെ  ആദ്യ സുവർണ നേട്ടം ചാടിയെടുത്തു ഖത്തർ . ഹൈ ജമ്പിലായിരുന്നു  ആ ചരിത്ര നേട്ടം . ഖത്തരീ  വനിതകളും ഗ്രൗണ്ടിൽ  സാന്നിധ്യം  അറിയിച്ചു .
മികച്ച  സംഘാടന മികവിന്  വിദേശ  മാധ്യമങ്ങൾ  ഖത്തറിനെ   പ്രശംസിച്ചു . സുരക്ഷാ ,ഗതാഗത  കൃമികരണങ്ങളും ഏറ്റവും മികവുറ്റതായിരുന്നു . പ്രൗഢ ഗംഭീരമായ ചടങ്ങുകളോടായാണ് ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങുന്നതു . അടുത്ത ലോക അത്ലറ്റിക്  ചാമ്പ്യൻഷിപ്പ്  അമേരിക്കയിലെ യൂജിനിൽ നടക്കും .

MORE FROM RADIO SUNO