“I do not follow the records, the records follow me.” Cristiano Ronaldo

Cr7 Radio Suno

 “I do not follow the records, the records follow me.” Cristiano Ronaldo‘ ഞാൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുകയാണ്’
റെക്കോര്‍ഡ് വേട്ട തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗിൽ അല്‍ ഇത്തിഹാദിനെ 4–2ന് തകര്‍ത്ത കളിയില്‍ വല കുലുക്കി ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ ചേര്‍ത്തത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള റെക്കോഡാണ് അവസാനമായി തേടിയെത്തിയത് . ക്രിസ്റ്റ്യാനോയുടെ പേരിൽ ​​35 ഗോളായി. നാല് വ്യത്യസ്ത ലീഗുകളിൽ ടോപ് സ്കോററാവുന്ന ആദ്യ ഫുട്ബാളറെന്ന നേട്ടവും സ്വന്തമാക്കി .

ഫുട്ബോള്‍ ലോകത്ത് റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറ്റൊരു റെക്കോര്‍ഡിലേക്ക് കൂടി എത്തുകയാണ് തുടര്‍ച്ചയായ ആറാം യൂറോകപ്പിനാണ് ക്രിസ്റ്റ്യാനോ ഇറങ്ങുക.19ാം വയസില്‍ 2004ലായിരുന്നു റൊണാള്‍ഡോ ആദ്യ യൂറോകപ്പിന് ബൂട്ടുകെട്ടിയത്.പിന്നീട് നാലാം യൂറോകപ്പിന് പോര്‍ച്ചുഗലിനെ യൂറോ ചാംപ്യന്മാരാക്കി.

MORE FROM RADIO SUNO