HOST A FAN

HOST A FAN

ഖത്തർ സ്വാഗതം ചെയ്യുന്നു കായിക പ്രേമികളെ , കാണികള്‍ക്ക് ആതിഥേയത്വം ഒരുക്കാന്‍ രാജ്യമെമ്പാടുമുള്ള കുടുംബങ്ങള്‍ക്ക് അവസരം ലഭിക്കുകയാണ് .

ഇതിനായി സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നേതൃത്വത്തില്‍ ‘കാണികളുടെ ആതിഥേയരാകാം’ (Host A Fan) സംരംഭത്തിന് തുടക്കമിട്ടു. ഇതിലൂടെ ഖത്തറിലെ കുടുംബങ്ങള്‍ക്ക് കായികപ്രേമികള്‍ക്ക് ആതിഥേയത്വം നല്‍കാനാകും. അറബ് ലോകത്തെ പ്രശസ്തമായ ആതിഥ്യമര്യാദയുടെ ആവിഷ്‌കാരം കൂടിയാണിത്.

പ്രധാന കായിക ടൂര്‍ണമെന്റുകള്‍ കാണാനും പിന്തുണക്കാനുമായി ഖത്തറിലെത്തുന്നവരെ പ്രദേശവാസികളുമായും ഇവിടത്തെ താമസക്കാരുമായും ബന്ധിപ്പിക്കുന്ന ഇത്തരമൊരു പദ്ധതി ഇതാദ്യമാണ്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ആരാധകര്‍ക്ക് വിവിധ സാംസ്‌കാരിക സമ്പന്നമായ താമസസൗകര്യങ്ങള്‍ നല്‍കാനുള്ള സുപ്രീംകമ്മിറ്റിയുടെ കര്‍മ്മപദ്ധതിയുടെ ഭാഗമാണ് ‘ഹോസ്റ്റ് എ ഫാന്‍’ സംരംഭം.കൂടുതലറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.hostafan.qa www.hostafan.qa സന്ദര്‍ശിക്കാം. ആതിഥേയര്‍ക്കായുള്ള റജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. റജിസ്ട്രേഷന്‍ ഒക്ടോബര്‍ 12വരെയാണ്.

MORE FROM RADIO SUNO