HOPE IN SIGHT

HOPE IN SIGHT

WORLD SIGHT DAY 2020 

ഇന്ന് ഒക്ടോബർ 8 ലോക കാഴ്ച ദിനം . കണ്ണുകളെ കണ്മണി പോലെ കാക്കണം എന്ന് ഓർമിപ്പിക്കുന്ന ദിനം . ഒക്ടോബർ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങൾ എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷൻ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഐ‌.എ‌.പി‌.ബി. (ദി ഇന്റർ നാഷണൽ ഏജൻസി ഫോർ ദി പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്സ്) ഏകോപിപ്പിക്കുകയും ചെയ്തു.

കണ്ണുകളുടെ ആരോഗ്യം 

 

കണ്ണിന്റെ ആരോഗ്യത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. കണ്ണ് ഡ്രൈയാകാതിരിക്കാൻ ഇത് സഹായിക്കും.

കമ്പുയൂട്ടറുകൾക്കോ മറ്റു ഗ്യാഡ്ജറ്റുകൾക്കോ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ ഓരോ ഇരുപത് മിനിറ്റ് കൂടുമ്പോഴും കണ്ണിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്.

കണ്ണിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും നേടുക.ചീര, ബ്രോക്കോളി, കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങളും കഴിക്കുന്നത് നല്ലതാണ്. ഈ ഭക്ഷണങ്ങള്‍ വിറ്റാമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടങ്ങളാണ്, കൂടാതെ കണ്ണിന് പ്രശ്‌നങ്ങള്‍ക്കും കാഴ്ചശക്തി പ്രശ്‌നങ്ങള്‍ക്കും തടയിടാന്‍ കഴിയും.

 

 

MORE FROM RADIO SUNO